ജിഎസ്ടി പരിഷ്‌കാരം; അധിക ബാധ്യത മറികടക്കാന്‍ പൂജ ബംപറില്‍ സമ്മാനങ്ങള്‍ വെട്ടികുറച്ചു

Share our post

ജിഎസ്ടി പരിഷ്‌കാരത്തെ തുടര്‍ന്നുണ്ടാകുന്ന അധിക ബാധ്യത മറികടക്കാന്‍ പൂജ ബംപറില്‍ സമ്മാനങ്ങള്‍ വെട്ടികുറച്ചു. 1 കോടി 85 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് കുറച്ചത്. ഒന്നാം സമ്മാനത്തിനും രണ്ടാം സമ്മാനത്തിനും തുകയില്‍ മാറ്റമില്ല. എന്നാല്‍, മൂന്നാം സമ്മാനത്തുക പകുതിയായി കുറച്ചു. 10 ലക്ഷം രൂപയായിരുന്ന സമ്മാനത്തുക 5 ലക്ഷം രൂപയായിട്ടാണ് കുറച്ചത്. 5000 രൂപയുടെ സമ്മാനങ്ങള്‍ ലഭിക്കുന്നവരുടെ എണ്ണവും കുറച്ചു. 5000 രൂപയുടെ സമ്മാനം 10800 പേര്‍ക്ക് കിട്ടിയിരുന്നത് 8100 ആയിട്ടാണ് കുറച്ചത്. 300 രൂപ തന്നെയാണ് പൂജാ ബമ്പറിന്റെ ടിക്കറ്റ് വില.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!