പൊന്നിന് കുതിപ്പില്‍ അമ്പരന്ന് മലയാളികള്‍; ₹87,000 തൊട്ട് പവന് വില

കണ്ണൂർ: സംസ്ഥാനത്ത് പിടിവിട്ട് കുതിക്കുകയാണ് സ്വർണ വില. ഇന്ന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ പവൻ വില ചരിത്രത്തിലാദ്യമായി 87,000 തൊട്ടു. ഗ്രാം വില 10,875 രൂപയുമായി. ഇന്നലെ രാവിലെ കുറിച്ച പവന് 56,760 രൂപയുടെ റെക്കോഡാണ് ഇതോടെ മറികടന്നത്. ഇന്നലെ രാവിലെ സ്വർണം വ്യാപാരം തുടങ്ങിയത് ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയും ഉയർന്നായിരുന്നുവെങ്കിലും ഉച്ചയ്ക്ക് ശേഷം സ്വർണ വ്യാപാര സംഘടനകൾ വില കുറച്ചിരുന്നു. ഗ്രാമിന് 80 രൂപ കുറഞ്ഞ്10,765 രൂപയും പവന് വില 640 രൂപ കുറഞ്ഞ് 86,120 രൂപയിലുമായിരുന്നു ഉച്ചയ്ക്ക് ശേഷം സ്വർണത്തിന്റെ വ്യാപാരം. എന്നാൽ ഇന്ന് വീണ്ടും വില കുതിച്ചു കയറുകയാണ്.