വഖഫ് നിയമത്തിനെതിരെയുള്ള വെള്ളിയാഴ്ചത്തെ ഭാരത് ബന്ദ് മാറ്റി

ന്യൂഡൽഹി: വഖഫ് നിയമത്തിനെതിരായ അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡിന്റെ രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി ആഹ്വാനം ചെയ്ത ഒക്ടോബർ മൂന്നിലെ (വെള്ളിയാഴ്ച) ഭാരത് ബന്ദ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. മുസ്ലിം വ്യക്തിനിയമ ബോർഡ് ജനറൽ സെക്രട്ടറി മൗലാന ഫസ്സുർറഹീം മുജദ്ദിദി ആണ് ഇക്കാര്യം അറിയിച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ജനറൽ സെക്രട്ടറി വ്യക്തമാക്കി.