സിഎം വിത്ത് മി’: ആദ്യദിനം ലഭിച്ചത് 4,369 കാളുകൾ

Share our post

സിഎം വിത്ത് മി’ സിറ്റിസൺ കണക്ട് സെന്ററിൽ ആദ്യദിനം ലഭിച്ചത് 4,369 കാളുകൾ. തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു കൂടുതൽ വിളികൾ എത്തിയത്. മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് സംസാരിക്കാൻ കഴിയുമോ, വിദ്യാരംഭം കുറിക്കാൻ മുഖ്യമന്ത്രി അനുവദിക്കുമോ തുടങ്ങിയ സംശയങ്ങളും ഉണ്ടായി. CM WITH ME സിറ്റിസൺ കണക്ട് സെന്റർ ഹിറ്റ് എന്നാണ് ആദ്യദിവസ റിപ്പോർട്ടുകൾ. ഇന്നലെ പുലർച്ചെ 12 മുതൽ വൈകിട്ട് 6.30 വരെ 3007 കാളുകളാണ് എത്തിയത്. ഇതിൽ 2940 എണ്ണവും ജനങ്ങൾ നേരിട്ട് വിളിച്ച ഇൻബൗണ്ട് കാളുകൾ. ലൈഫ് പദ്ധതി, കെട്ടിട നിർമ്മാണ പെർമിറ്റുകൾ, നികുതി, സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിലെ കാലതാമസം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരവധി പേർ ബന്ധപ്പെട്ടത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!