കണ്ണൂർ സർവകലാശാല വാർത്ത-അറിയിപ്പുകൾ

നവംബർ 4-ന് തുടങ്ങുന്ന അഫിലിയേറ്റഡ് കോളേജ്, സെന്ററുകളിലേക്ക് മൂന്നാം സെമസ്റ്റർ ബി എഡ് (റെഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) നവംബർ 2025 പരീക്ഷകൾക്ക് ഒക്ടോബർ 4 മുതൽ പത്ത് വരെ പിഴയില്ലാതെയും 13 വരെ പിഴയോടെയും അപേക്ഷിക്കാം.
നവംബർ 3-ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റർ എഫ് വൈ യു ജി പി (നവംബർ 2025) പരീക്ഷയ്ക്ക് മുന്നോടിയായുള്ള സ്റ്റുഡന്റ് രജിസ്ട്രേഷനും കോഴ്സ് സെലെക്ഷനും ഒക്ടോബർ 6 മുതൽ 10 വരെ ചെയ്യാം. പരീക്ഷ രജിസ്ട്രേഷൻ 15 മുതൽ 22 പിഴയില്ലാതെയും 23 വരെ പിഴയോടെയും നടത്താം. വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.
കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ്, ഇംഗ്ലീഷ് പഠന വകുപ്പുമായി സഹകരിച്ച് താവക്കര ക്യാമ്പസിൽ നടത്തുന്ന ഇഫക്ടീവ് ഇംഗ്ലീഷ് കമ്യൂണിക്കേഷൻ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 13 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു, ഫീസ്: 3000 രൂപ. വിവരങ്ങൾക്ക് kannuruniversity.ac.in