കണ്ണൂർ-തോട്ടട-തലശ്ശേരി റൂട്ടിൽ ഒക്ടോബർ ഒന്ന് മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ച ബസ് സമരം മാറ്റി

കണ്ണൂർ: കണ്ണൂർ – തോട്ടട – തലശ്ശേരി റൂട്ടിൽ ഒക്ടോബർ 1 മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ച സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. നടാൽ അടിപ്പാത, റോഡുകളിലെ കുഴി, ഗതാഗതക്കുരുക്ക് എന്നിവ ചൂണ്ടിക്കാട്ടിയാണ് ഉടമകൾ ബസ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. പ്രശ്നത്തിൽ ബസ് ഉടമകളുമായി ആർടിഒ ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ ഇടപെടൽ ഉണ്ടാകുമെന്ന ഉറപ്പിലാണ് സമരം പിൻവലിച്ചതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി രാജ്‌കുമാർ കരുവാരത്ത് പറഞ്ഞു.