കഞ്ചാവുമായി യുവാവ് പിടിയിൽ

ആലക്കോട്: കഞ്ചാവുമായി വെള്ളാട് കണിയാഞ്ചാൽ സ്വദേശിയായ യുവാവ് പോലീസ് പിടിയിൽ. പൂമംഗലോകത്ത് വീട്ടിൽ പി.ബഷീറിനെയാണ്(42) ആലക്കോട് എസ്.ഐ എൻ.ജെ. ജോസിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ വൈകുന്നേരം 4.35 ന് പോലീസ് പട്രോളിങ്ങിനിടെ കാലായി മുക്ക് പാൽ സൊസൈറ്റിക്ക് സമീപത്തു വെച്ചാണ് ഇയാൾ പിടിയിലായത്. 5.10 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഗ്രേഡ് എ. എസ്. ഐമാരായ ഹരിപ്രസാദ്, മുനീർ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.