പഠനം പാൽപ്പായസമാക്കാൻ പാവകളുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്

പേരാവൂർ : ക്ലാസ് മുറികളിലെ പഠനം പാൽപായസം പോലെ മധുരമുള്ളതാകാനും ആസ്വാദ്യകരമാക്കാനും പാവകളുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖല ശിൽപശാല . പാവനാടകത്തിന് ഉപയോഗിക്കാവുന്ന പാവകളുടെ നിർമ്മാണ പരിശീലനമാണ് പരിഷത്ത് സംഘടിപ്പിച്ചത്. മൃഗങ്ങൾ , മുത്തശ്ശി, തവള,പാമ്പ് തുടങ്ങിയ പാവകളുടെ നിർമാണ രീതിയും പരിചയപ്പെടുത്തി.പാവനിർമാണ വിദഗ്ദനായ ഇ.കുഞ്ഞികൃഷ്ണൻ പരിശീലനത്തിന് നേതൃത്വം നൽകി. ടി. ജയരാജൻ, സി.വി.അമർനാഥ് എന്നിവർ സഹപരിശീലകരായി.ക്ലാസ് മുറികളിൽ പാഠഭാഗങ്ങൾ കുട്ടികൾക്ക് ലളിതമായി പറഞ്ഞു കൊടുക്കാൻ പാവകളുടെ സഹായത്തോടെ കഴിയുമെന്ന് സംഘാടകർ പറഞ്ഞു. കെ.വിനോദ്കുമാർ, വി.വിശ്വനാഥൻ, പി.കെ.സുധാകരൻ, വി.വി.വത്സല എന്നിവർ നേതൃത്വം നൽകി.