മണ്ണ് മാന്തി യന്ത്രങ്ങളുടെ വാടക കൂടും-സിഇഒഎ

Share our post

കണ്ണൂർ : ബാക്ക്ഹോ ലോഡർ, എക്സ്‌കവേറ്റർ തുടങ്ങിയ മണ്ണ് മാന്തി യന്ത്രങ്ങളുടെ വാടക ഒക്ടോബർ ഒന്ന് മുതൽ വർധിക്കുമെന്ന് കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ഓണേഴ്‌സ് അസോസിയേഷൻ (സി ഇ ഒ എ) ഭാരവാഹികൾ അറിയിച്ചു. അഞ്ച് വർഷത്തിനിടയിൽ ആദ്യമായാണ് വാടക കൂട്ടുന്നത്. 76 എച്ച്പി മണ്ണ് മാന്തി യന്ത്രങ്ങളുടെ വാടക 1400-ൽ നിന്ന് 1800 രൂപയായും 30-35 എക്സ്‌കവേറ്ററിന്റെ വാടക 1200-ൽ നിന്ന്‌ 1400 രൂപയായും വർധിക്കും. മറ്റെല്ലാ മെഷിനറികൾക്കും ടിപ്പറുകൾക്കും 10 ശതമാനം മുതൽ 20 ശതമാനം വരെ വാടക കൂടും. ഇതിന്റെ ഭാഗമായി 30-ന് ജില്ലയിലെ 11 മേഖലകളിൽ മണ്ണ് മാന്തി മെഷിനറികളുടെ വാഹന റാലി നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!