മട്ടന്നൂർ വെള്ളിയാംപറമ്പ്, മേറ്റടി പരിധിയിൽ നിരോധനാജ്ഞ

മട്ടന്നൂർ: ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് കീഴ്പ്പെടുത്തുന്നതിൻ്റെ ഭാഗമായി കീഴല്ലൂർ പഞ്ചായത്തിൻ്റെ വെള്ളിയാംപറമ്പ് മേഖലയിലും മട്ടനൂർ നഗരസഭയിലെ മേറ്റടി വാർഡ് പരിധിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചെന്ന് റവന്യൂ അധികൃതർ അറിയിച്ചു. മേൽ പ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മട്ടന്നൂർ നഗരസഭ ചെയർമാൻ അറിയിച്ചു.