എടാട്ട് ദേശീയപാതയിൽ കാൽനട യാത്രികൻ വാഹനമിടിച്ച് മരിച്ചു

പയ്യന്നൂർ: ദേശീയപാതയിൽ എടാട്ട് കാൽനട യാത്രികൻ വാഹനമിടിച്ച് മരിച്ചു. ഏഴിലോട് സ്വദേശി ടി കെ അബ്ദുള്ള (75)ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ എടാട്ട് സെൻട്രൽ സ്‌കൂൾ റോഡിന് സമീപം ആണ് അപകടം. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ഇടിച്ചവാഹനം നിർത്താതെ പോയി.