ഭിന്നശേഷി അധ്യാപക നിയമനം: ഒക്ടോബർ പത്തിനകം രജിസ്റ്റർ ചെയ്യണം

കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേനെ ഭിന്നശേഷി വിഭാഗക്കാർക്ക് നിയമനം ലഭിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാം. 40 ശതമാനം ഭിന്നശേഷിയുളള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 10നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.