കനത്ത മഴ എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം തൃശൂർ ,ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, വയനാട് ,കണ്ണൂർ, കോഴിക്കോട് ,മലപ്പുറം, പാലക്കാട്, തൃശ്ശൂർ, ജില്ലകളിൽ നാളെ മഞ അലർട്ടും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. മഴ തുടരുന്ന സാഹചര്യമായ തിന്നാൽ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. മുൻ കുട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾ നടത്തപ്പെടും.ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും, അപകടസാധ്യത മുൻകൂട്ടി കണ്ട് ക്കൊണ്ട് അധികൃതരുടെ നിർദ്ദേശം അനുസരിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.