ഡേറ്റിംഗ് ആപ്പ് വഴി മയക്കുമരുന്ന് വിൽപന; മാട്ടൂൽ സ്വദേശികൾ അറസ്റ്റിൽ

കണ്ണൂർ: ഡേറ്റിംഗ് ആപ്പ് വഴി മയക്കുമരുന്ന് വിൽപന; മാട്ടൂൽ സ്വദേശികൾ എറണാകുളത്ത് അറസ്റ്റിൽ. മാട്ടൂൽ ചർച്ച് റോഡിലെ സി എം മുഹമ്മദ് റബീഹ് (22), സഹോദരൻ സി എം റിസ്വാൻ (30) എന്നിവരെയാണ് എറണാകുളത്ത് വച്ച് പിടികൂടിയത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ വച്ചാണ് 37.274 ഗ്രാം എംഡിഎംഎ യുമായി യുവാക്കൾ അറസ്റ്റിലായത്.