പേരാവൂരിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പേരാവൂർ :ഗവ.ഐ.ടി.ഐയിൽ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിലെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ബിരുദവും ഒരുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ എൻ.ടി.സി/ എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. യോഗ്യതയുള്ള പട്ടികവർഗ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 26ന് രാവിലെ 10.30 ന് പേരാവൂർ ഗവ. ഐ.ടി.ഐ ഓഫീസിൽ ഹാജരാകണം. പട്ടികവർഗ്ഗ ഉദ്യോഗാർഥികളുടെ അഭാവത്തിൽ അടുത്ത സംവരണ ടേൺ ആയ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗാർഥിയെ പരിഗണിക്കും. ഫോൺ: 0490 2996650.