സൗജന്യ മെഗാ തൊഴിൽ മേള നാളെ

കേന്ദ്ര സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് കോർപറേഷൻ, വേങ്ങാട് സാന്ത്വനം ട്രസ്റ്റ്, കോളേജ് ഓഫ് കോമേഴ്‌സ് ലാംഗ്വേജ് അക്കാദമി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 26 ന് രാവിലെ 9 മണിക്ക് കോളേജ് ഓഫ് കോമേഴ്‌സിൽ നടക്കുന്ന മെഗാ തൊഴിൽ മേളയിൽ നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് കോർപറേഷൻ പ്രതിനിധികളും ജപ്പാനിൽ നിന്നുള്ള വ്യവസായ തൊഴിൽ ഉടമ പ്രതിനിധികളും പങ്കെടുത്ത് തൊഴിലവസരങ്ങൾ പരിചയപ്പെടുത്തുന്നു. പെൺകുട്ടികൾക്ക് മാത്രം ഒരുലക്ഷത്തിലധികം ഒഴിവുകൾ ആണ് നിലവിൽ ജപ്പാനിൽ ഉള്ളത്.പ്ലസ് ടു, ഐ ടി ഐ , ഡിപ്ലോമ, ഡിഗ്രി, ബി.ടെക്, നഴ്സിംഗ് തുടങ്ങിയ യോഗ്യതയുള്ള 18 നും 28 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം.ഇന്ത്യ – ജപ്പാൻ ഗവൺമെന്റുകൾ തമ്മിലുള്ള 2021ലെ തൊഴിൽ കരാർ പ്രകാരം ജപ്പാനിലെ വിവിധ മേഖലകളിൽ ഉള്ള നിരവധി തൊഴിലവസരങ്ങളെ കുറിച്ച് അറിയുവാനും പ്രാരംഭ അഭിമുഖത്തിനുമായി പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക.കൂടുതൽ വിവരങ്ങൾക്ക് 7593887151, 94473 28789,8281769555 നമ്പറിൽ വിളിക്കാം. തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് താഴെ കൊടുത്ത ലിങ്കിൽ രജിസ്റ്റർ ചെയ്യുക.