സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസിലെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

ദില്ലി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2026 ഫെബ്രുവരി 17ന് പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകൾ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 17ന് ആരംഭിച്ച് മാർച്ച് 9ന് അവസാനിക്കും. പത്താം ക്ലാസിലെ രണ്ടാം ബോർഡ് പരീക്ഷ മെയ് 15ന് ആരംഭിച്ച് ജൂൺ ഒന്നിനാണ് അവസാനിക്കുക. പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകൾ ഫെബ്രുവരി 17ന് ആരംഭിച്ച് ഏപ്രിൽ 9ന് അവസാനിക്കും. 2026 മുതൽ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടു തവണ നടത്തുമെന്ന് സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നു. രണ്ടാം പരീക്ഷ വിദ്യാർത്ഥികൾ ആവശ്യമെങ്കിൽ മാത്രം എഴുതിയാൽ മതി. ആദ്യ പരീക്ഷയിൽ വിജയിക്കാതിരിക്കുകയോ മാർക്ക് കുറയുകയോ ചെയ്തവർക്ക് അത് മെച്ചപ്പെടുത്താനാണ് രണ്ടാം പരീക്ഷയിലൂടെ അവസരം ഒരുക്കുന്നത്.ഇന്ത്യയിലും 26 വിദേശ രാജ്യങ്ങളിലുമായി ഏകദേശം 45 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതുക. ഇത്തവണ പത്താം ക്ലാസ് പരീക്ഷ രണ്ട് തവണ നടത്തും. രാവിലെ 10.30നാണ് എല്ലാ പരീക്ഷകളും ആരംഭിക്കുക. പരീക്ഷ പൂർത്തിയായി പത്ത് ദിവസങ്ങൾക്ക് ശേഷം ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ആരംഭിക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.10, 12 ക്ലാസ് ബോര്ഡ് പരീക്ഷയെഴുതാനുള്ള മാനദണ്ഡം കർശനമാക്കി സിബിഎസ്ഇ10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ യോഗ്യതാ മാനദണ്ഡങ്ങൾ കർശനമാക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സിബിഎസ്ഇ) നിർദ്ദേശം പുറപ്പെടുവിച്ചു. അക്കാദമിക്, ഹാജർ മാനദണ്ഡങ്ങൾ പാലിക്കാതെ ഒരു വിദ്യാർത്ഥിയെയും പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് പുതിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) ഓപ്പൺ, ഡിസ്റ്റൻസ് ലേണിംഗ് മാതൃകയിൽ പ്രവർത്തിക്കുമ്പോൾ സിബിഎസ്ഇ സ്കൂൾ ചട്ടക്കൂടിലൂടെയാണ് പ്രവർത്തിക്കുന്നതെന്ന് നിർദേശത്തിൽ ഊന്നിപ്പറഞ്ഞു.</p><p>2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ശരിയായ നടത്തിപ്പ് ഉറപ്പാക്കുന്നതിനാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും രണ്ട് വർഷത്തെ പ്രോഗ്രാമുകളായി കണക്കാക്കുമെന്ന് സിബിഎസ്ഇ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതായത് ഒൻപതാം ക്ലാസും പത്താം ക്ലാസും രണ്ട് വർഷത്തെ കോഴ്സാക്കി പരിഗണിച്ചായിരിക്കും പത്താം ക്ലാസ് പൊതുപരീക്ഷ നടത്തുക. പതിനൊന്നാം ക്ലാസും പന്ത്രണ്ടാം ക്ലാസും ഒരുമിച്ച് 12-ാം ക്ലാസ് പരീക്ഷയ്ക്കുള്ള മാനദണ്ഡമാകും. ബോർഡ് ക്ലാസുകളിൽ എടുക്കുന്ന ഏതൊരു വിഷയവും തുടർച്ചയായി രണ്ട് വർഷം പഠിച്ചിരിക്കണമെന്നും നിർദേശിച്ചു.