റോളർ സ്കേറ്റിങ് മത്സരങ്ങൾ 27, 28 തീയ്യതികളിൽ

ജില്ലാ റോളർ സ്കേറ്റിങ് അസോസിയേഷൻ റോളർ സ്കേറ്റിങ് മത്സരങ്ങൾ 27നും 28നും മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. സ്പീഡ്, ആൽപൈൻ, ഡൗൺഹിൽ, സ്കേറ്റ് ബോർഡ് മത്സരങ്ങൾ നടക്കും. 27ന് രാവിലെ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.കെ.പവിത്രൻ മുഖ്യാതിഥിയാകും. 6 മുതൽ 8 വയസ്സ്, 8 മുതൽ 10 വയസ്സ്, 10 മുതൽ 12 വയസ്സ്, 12 മുതൽ 15 വയസ്സുവരെയുള്ള സബ്ജനിയർ ഗ്രൂപ്പ് 15 മുതൽ 18 വരെയുള്ള ജൂനിയർ ഗ്രൂപ്പ്, 18 വയസ്സിനു മുകളിൽ സീ നിയർ ഗ്രൂപ്പ് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടു ള്ളത്.