ഔട്ട് ലെറ്റുകളില്‍ ഇരുപത് രൂപ ഓഫര്‍ വിജയം ; ആഴ്ചയില്‍ മടങ്ങിയെത്തുന്നത് ഒരു ക്വിന്റല്‍ കുപ്പി

Share our post

മദ്യക്കുപ്പി തിരിച്ച്‌ നല്‍കിയാല്‍ 20 രൂപ തിരികെ ലഭിക്കുന്ന പദ്ധതി ജില്ലയില്‍ തുടക്കത്തില്‍ തന്നെ വിജയം കാണുന്നു.ജില്ലയിലെ ഓരോ ബെവ്കോ ഔട്ട്ലെറ്റുകളില്‍ നിന്നും ഒരാഴ്ചയ്ക്കകം നല്‍കിയത് ശരാശരി 100 കിലോഗ്രാം പ്ളാസ്റ്രിക് മദ്യക്കുപ്പികളാണ്.ഈ കുപ്പികള്‍ ക്ളീൻ കേരള കമ്ബനിക്ക് കൈമാറും. തിരുവനന്തപുരത്തും കണ്ണൂരുമാണ് സെപ്തംബർ 10 മുതല്‍ പദ്ധതി തുടങ്ങിയത്. പ്ളാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിന്റെ കൂടി ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. തുടക്കത്തില്‍ ആളുകള്‍ക്ക് നീരസമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നല്ല രീതിയിലാണ് സഹകരണമന്ന് ബെവ്കോ ജീവനക്കാർ പറയുന്നു. ജില്ലയില്‍ ചിറക്കുനി, കൂത്തുപറമ്ബ്, പാണപ്പുഴ, കണ്ണൂർ പാറക്കണ്ടി, കേളകം, കിഴുത്തള്ളി, താണ, ചക്കരക്കല്‍, പയ്യന്നൂർ, പാടിക്കുന്ന് ഔട്‌ലെറ്റുകളിലാണ് പദ്ധതി തുടങ്ങിയിരുക്കുന്നത്. പഴയങ്ങാടിയിലും എടൂരിലും തുടങ്ങിയിട്ടില്ല. ശരാശരി 4000 പ്ളാസ്റ്റിക് മദ്യക്കുപ്പികളാണ് പ്രതിദിനം ഓരോ ഔട്ട്ലെറ്രുകളില്‍ നിന്നും വില്‍ക്കുന്നത്. ഇതിന്റെ നാലിലൊന്ന് ഓരോ ദിവസവും തിരിച്ചെന്നുമുണ്ട്. ആയിരം മദ്യക്കുപ്പികളാണ് ശരാശരി തിരിച്ചെത്തുന്നത്. ഒരാഴ്ചയ്ക്കം തന്നെ ഇത്രയും കുപ്പികള്‍ തിരിച്ചെത്തുമ്ബോള്‍ വരും ദിവസങ്ങളില്‍ തിരിച്ചെത്തുന്ന കുപ്പികള്‍ കൂടാനുള്ള സാദ്ധ്യതയുണ്ടെന്നാണ് ജീവനക്കാരുടെയും നിഗമനം. വാങ്ങിയ കുപ്പി അപ്പോള്‍ തന്നെ കാലിയാക്കി 20 രൂപ തിരിച്ചു വാങ്ങുന്നവരും ഏറെയാണ്. കയ്യില്‍ കരുതിയ കുപ്പിയിലേക്ക് മദ്യം മാറ്റിയ ശേഷം കൗണ്ടറില്‍ തിരിച്ചേല്‍പ്പിക്കും.ജീവനക്കാർക്കും ആശങ്കയൊഴിഞ്ഞു പദ്ധതി എങ്ങനെ നടപ്പാക്കുമെന്നതില്‍ വലിയ ആശങ്കയിലായിരുന്നു ജീവനക്കാർ.ഇതിനായി പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കിയതോടെ പ്രവർത്തനങ്ങള്‍ എളുപ്പമാക്കി. കുപ്പി തിരികെയുടുക്കുമ്ബോള്‍ ഉണ്ടാകുന്ന തിരക്കും നീണ്ട നിരയും ഇതോടെ കുറഞ്ഞു. കുപ്പിയില്‍ സ്റ്റിക്കർ പതിപ്പിക്കലാണ് ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. അധികമായി വാങ്ങുന്ന 20 രൂപയ്ക്ക് പ്രത്യേക ബില്ലും വേണം. തിരിച്ചെത്തിയ കുപ്പിയില്‍ ബില്ലുണ്ടോയെന്ന് പരിശോധിച്ചുറപ്പാക്കിയാല്‍ മാത്രമെ പണം തിരികെ നല്‍കു. കുപ്പി സംഭരിക്കാനും ശേഖരിക്കാനുമായി വിരമിച്ച ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. കുടുംബശ്രീ ശുചിത്വ മിഷനിലെ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുമെന്നായിരുന്നു ബെവ്കോ സി.എം.ഡി ഹർഷിത അട്ടല്ലൂരി പറഞ്ഞിരുന്നത്. ഇത് നടക്കാതെ വന്നതോടെയാണ് വിരമിച്ചവരെ താല്‍ക്കാലികമായി നിയോഗിച്ചത്. ഇവർക്ക് 710 രൂപയാണ് ദിവസവേതനം. ആള്‍ക്കാർ സഹകരിച്ച്‌ തുടങ്ങിയിട്ടുണ്ട്. എല്ലാ ദിവസവും ആയിരത്തിലേറെക്കുപ്പികളാണ് തിരികെയെത്തുന്നത്. ജീവനക്കാർക്ക് ചിലപ്പോഴൊക്കെ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഇതും കൂടി പരിഹരിക്കപ്പെടണം – ഒരു ബെവ്കോ ജീവനക്കാരൻ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!