പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രാഗസ ചുഴലിക്കാറ്റ്, ന്യുനമർദ്ദ സ്വാധീനം; കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ മഴ കൂടും

തിരുവനന്തപുരം: പസഫിക് ചുഴലിക്കാറ്റ്, ന്യുനമർദ്ദ സ്വാധീനം വരാനിരിക്കുന്ന ന്യുനമർദ്ദം എന്നിവയുടെ സ്വാധീന ഫലമായി ഇനിയുള്ള ദിവസങ്ങളിൽ മാസാവസാനം വരെ സംസ്ഥാനത്ത് മഴയിൽ വർധനവ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. പൊതുവെ 25 ന് ശേഷം മഴയിൽ കൂടുതൽ വർധനവിന് പ്രതീക്ഷിക്കുന്നുണ്ട്. പശ്ചിമ ബംഗാൾ ഒഡിഷ ബംഗാൾ ഉൾകടലിന് മുകളിലായി നിലവിലെ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ദുർബലമാകാനാണ് സാധ്യത. പിന്നാലെ രണ്ടാമത്തെ ന്യുനമർദ്ദം വ്യാഴാഴ്ചയോടെ (സെപ്റ്റംബർ 25) രൂപപ്പെട്ട് തീവ്ര ന്യുനമർദ്ദമായി സെപ്റ്റംബർ 27 ഓടെ ആന്ധ്രാ – ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത. ബംഗാൾ ഉൾകടലിനു പുറമെ പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രാഗസ ( Ragasa) ചുഴലിക്കാറ്റ് സജീവമാണെന്നും കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു. മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ 25/09/2025, 26/09/2025 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 25/09/2025 & 26/09/2025: കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത പ്രത്യേക ജാഗ്രത നിർദേശം 22/09/2025 മുതൽ 26/09/2025 വരെ: തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. തെക്കൻ തമിഴ്നാട് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.23/09/2025 & 24/09/2025: തെക്കൻ തമിഴ്നാട് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 24/09/2025 മുതൽ 26/09/2025 വരെ: ആൻഡമാൻ കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 25/09/2025 & 26/09/2025: തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.