നാളികേര ഉദ്പാദക സംഘം ഗുണഭോക്തൃ യോഗം

പേരാവൂർ: തൊണ്ടിയിൽ മാർഗ്ഗദീപം, കൈരളി നാളികേര ഉദ്പാദകസംഘം ഗുണഭോക്തൃയോഗവും വളം സബ്സിഡി രജിസ്ട്രേഷനും നടത്തി. ഇരിട്ടി നാളികേര കമ്പനി ചെയർമാൻ ശ്രീകുമാർ കൂടത്തിൽ ഉദ്ഘാടനം ചെയ്തു. റെജി കുര്യാക്കോസ് അധ്യക്ഷനായി. സിഡിബി ഓഫീസർ ഇൻ ചാർജ് സ്വാർത്ഥിക്, കെ.എസ്. പ്രിയകാർ,കൃഷി ഓഫീസർ അനഘ,പേരാവൂർ നാളികേര ഫെഡറേഷൻ പ്രസിഡന്റ് കെ. പി.കുഞ്ഞിരാമൻ നമ്പ്യാർ, ഐക്കോക്ക് ഡയറക്ടർ ജയിംസ് തുരുത്തിപ്പള്ളി,എം.കെ. മധുസൂദനൻ, തോമസ് പന്തപ്ലാക്കൽ എന്നിവർ സംസാരിച്ചു.