കണ്ണൂർ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും
കണ്ണൂർ: അറ്റകുറ്റപ്പണി, ലൈനിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റുന്ന പ്രവൃത്തി എന്നിവ നടക്കുന്നതിനാല്‍ കെ.എസ്.ഇ.ബി കണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ നാളെ രാവിലെ ഏഴു മണി മുതല്‍ 11 വരെ യോഗശാല റോഡ്, ഓലച്ചേരി കാവ്, വീനസ് പ്രൊഡക്ട്, ജവഹര്‍ ലൈബ്രറി, ലീഗല്‍ മെട്രോളജി, രാം റോഡ്, സ്റ്റേഡിയം, ഫാത്തിമ ഹോസ്പിറ്റല്‍, ട്രാഫിക് പോലീസ് സ്റ്റേഷന്‍, കോപ്പറേഷന്‍ ഓഫീസ്, കോടതി, പഴയ ബസ് സ്റ്റാന്‍ഡ് കോളേജ് ഓഫ് കോമേഴ്‌സ്, ഹെഡ് പോസ്റ്റ് ഓഫീസ് എന്നീ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം നാലു മണി വരെ പ്രസ്സ് ക്ലബ് റോഡ്, പഴയ ബസ് സ്റ്റാന്‍ഡ്, ബിഎസ്എന്‍എല്‍ ടെലിഫോണ്‍ ഭവന്‍, പഴയ ബസ് സ്റ്റാന്‍ഡ് ടാക്‌സി സ്റ്റാന്‍ഡ് എന്നീ ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും. രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം അഞ്ച് വരെ സന്തോഷ് പീടിക, മാണിക്കക്കാവ്, നൂര്‍ പള്ളി, ആനയിടുക്ക് ബാങ്ക്, കണ്ടീജന്‍സി കോട്ടേഴ്‌സ്, താണ ജംഗ്ഷന്‍ -ആനയിടുക്ക് റോഡ് എന്നീ ഭാഗങ്ങളില്‍ ഭാഗികമായി വൈദ്യുതി മുടങ്ങും. കെഎസ്ഇബി ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ എച്ച് ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്നതിനാല്‍ ഏച്ചൂര്‍ വൈദ്യുത സെക്ഷനിലെ പാട്യം റോഡ്, മതുക്കോത്ത്, ചേലോറ, റിഷീശ്വരം ടമ്പിള്‍, പെരിങ്ങളായി, ശ്രീ റോഷ് ഒന്ന്, രണ്ട്, മൂന്ന് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ടു മണി മുതല്‍10 വരെയും വലിയ കുണ്ട് കോളനി, സൂര്യ ഒന്ന്, സൂര്യ രണ്ട്, നവഭാരത് കളരി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
