പത്താം ക്ലാസുകാരി കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ

ബന്തടുക്ക: കാസർകോട് ഉന്തത്തടുക്കയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുന്ന ദേവിക (15) ആണ് മരിച്ചത്. ബന്തടുക്ക ഗ്രാമീണ ബാങ്കിന് സമീപം ഹോട്ടല്‍ നടത്തുന്ന സവിതയുടെ മകളാണ്. വിവരമറിഞ്ഞ് ബേഡകം പോലീസും നാട്ടുകാരും സ്ഥലത്ത് എത്തിയിട്ടുണ്ട്. കിടപ്പുമുറിയില്‍ സാരിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്പ്ലൈന് നമ്പരുകള്‍ – 1056, 0471- 2552056)