ഇരിട്ടി ദസറ;ക്വിസ്,ചിത്രരചന മത്സരങ്ങൾ 21ന് ഇരിട്ടിയിൽ

ഇരിട്ടി : ഇരിട്ടി ദസറയുടെ ഭാഗമായ കേരളം: കല- സംസ്കാരം – സാഹിത്യം – എന്നീ വിഷയത്തെ അടിസ്ഥാനമാക്കി എൽ.പി,യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്കായി
ജില്ലാതല ക്വിസ്,ചിത്രരചന (ജലഛായം, പെൻസിൽഡ്രോയിങ്)മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
സപ്തംബർ 21ന് ഞായറാഴ്ച രാവിലെ ഒൻപത് മുതൽ ഇരിട്ടി താലൂക്ക് ഓഫിസിനു സമീപം യൂണിറ്റി കോപ്ലക്സിലാണ് മത്സരങ്ങൾ നടക്കുക.പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ സപ്തംബർ 18നകം താഴെ കൊടുത്ത ഫോൺ നമ്പറുകളിൽ പേര് രജിസ്ട്രർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.ഫോൺ : 9846863669 , 7907704511, 97470 31 139, 9539066458 , 994654 2450, 9497407094.ഇരിട്ടി സംഗീതസഭ, ഇരിട്ടി ആർട്സ് & കൾച്ചറൽ ഫോറം, ചിദംബരം കലാക്ഷേത്രം, ഇരിട്ടി വിശ്വശ്രീ മ്യൂസിക് ഫൗണ്ടേഷൻ, ഇരിട്ടിയിലെ വ്യാപാര സംഘടനകൾ, ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ, ഹൈവിഷൻ ചാനൽ, അസോ. ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് എന്നിവരാണ് ദസറ സംഘടിപ്പിക്കുന്നത്.