പേരാവൂരിൽ ഇന്ത്യൻ ടയേഴ്സ് പ്രവർത്തനം തുടങ്ങി

പേരാവൂർ : ഇരിട്ടി റോഡിൽ പെട്രോൾ പമ്പിന് സമീപം ഇന്ത്യൻ ടയേഴ്സ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റജീന സിറാജ് അധ്യക്ഷയായി. വ്യാപാരി നേതാക്കളായ പി. വി. ദിനേശ്ബാബു, ഷിനോജ് നരിതൂക്കിൽ, കെ. എം. ബഷീർ, വി. കെ. രാധാകൃഷ്ണൻ, കാട്ടുമാടം മുസ്തഫ, മാതൃക കൺസ്ട്രക്ഷൻസ് ഉടമ ദാസൻ തുടങ്ങിയവർ സംബന്ധിച്ചു.