ബിനോയ് വിശ്വം സി.പി.ഐ സംസ്ഥാന സെക്രട്ടറി

ആലപ്പുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗവും എ.ഐ.ടി.യു.സി വർക്കിങ് പ്രസിഡന്റുമാണ്. ആലപ്പുഴയിലെ സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റത്. നേരത്തെ, കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് 2023 ഡിസംബറിൽ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറി ചുമതല ഏറ്റെടുക്കുകയായിരുന്നു.അഡ്വ.പി.സന്തോഷ്കുമാർ എംപി, സി.എൻ. ചന്ദ്രൻ, സി.പി. സന്തോഷ്കുമാർ, സി.പി. ഷൈജൻ എന്നിവരാണ് കണ്ണൂർ ജില്ലയിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങൾ.