വിളക്കോട് മൂന്നര ലക്ഷം രൂപയുമായി 12 അംഗ ചീട്ടുകളി സംഘം പോലീസിന്റെ പിടിയിൽ

കാക്കയങ്ങാട് : പണം പന്തയം വെച്ച് ചീട്ടുകളി നടത്തിയവരെ മുഴക്കുന്ന് പോലിസ് പിടികൂടി. വിളക്കോട് കുന്നത്തൂർ റോഡിലുളള ചെങ്കൽ പണയിലെ ഷെഡ്ഡിൽ വെച്ച് പുള്ളി മുറി എന്ന ചീട്ടു കളി നടത്തിയ 12 അംഗ സംഘത്തെയാണ് പോലീസ് പിടികൂടിയത്. എം.സിദ്ദിഖ്(ഇരിക്കൂർ), ടി.കെ. ശ്രീജിത്ത്(തില്ലങ്കേരി), എ. സുധീീഷ്(ശിവപുരം), സി. രാജീവൻ(ശങ്കരനെല്ലൂർ), കെ. രജീഷ്(പാട്യം), കെ. വി.പ്രേമരാജൻ(ചിറ്റാരിപ്പറമ്പ), വിപിൻ(വെള്ളൂന്നി), സുനിൽ (ചെണ്ടയാട്),ശ്രീജിത്ത്( ചെണ്ടയാട്), നാസർ(വടകര), സുനീർ (പഴയ നിരത്ത്), ശ്രീജിത്ത് (ചെണ്ടയാട്) എന്നിവരെയാണ് മുഴക്കുന്ന് പോലീസ് ഇൻസ്പെക്ടർ എ. വി.ദിനേശും സംഘവും പിടികൂടിയത്. ചീട്ടുകളി സംഘത്തിൽ നിന്ന് 3,52,700 (മൂന്ന് ലക്ഷത്തി അമ്പത്തിരണ്ടായിരത്തി എഴുന്നൂറ് രൂപയും) കണ്ടെടുത്തു. അസി. സബ് ഇൻസ് പെക്ടർമാരായ ജി. സജേഷ്, പി. ജി.സന്തോഷ്, എം. പ്രകാശൻ, സിവിൽ പോലീസ് ഓഫീസർമാരായ പി. ദിൽരൂപ്, കെ.രാകേഷ്, പി.പ്രശാന്ത്, കെ.ഷിജു പി. എസ്.ഷനിൽ എന്നിവരും ചേർന്നാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.