രക്തവര്‍ണത്തില്‍ ആകാശത്തേക്ക് എത്തി ചന്ദ്രൻ: പൂർണ്ണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് ലോകം

Share our post

2022 ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമായി. സൂര്യനും ഭൂമിയും ചന്ദ്രനും ഒരു വരിയിൽ വരുമ്പോൾ, ചന്ദ്രന്റെ ഉപരിതലത്തില്‍ പതിക്കുന്ന നി‍ഴല്‍ കടും ചുവപ്പ് നിറമായി കാണപ്പെടും അതാണ് ചന്ദ്രനെ രക്തവര്‍ണ്ണത്തിലാക്കുന്നത്. 2022 ന് ശേഷം ഇന്ത്യയിൽ ദൃശ്യമാകുന്ന ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ ചന്ദ്രഗ്രഹണമാണ് ഇന്ന് ദൃശ്യമായത്. 2018 ജൂലൈ 27 ന് ശേഷം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും നിരീക്ഷിക്കാൻ സാധിക്കുന്ന ചന്ദ്ര ഗ്രഹണം എന്ന പ്രത്യേകതയും ഇതിനുണ്ട്. രാത്രി 11.01 മുതൽ പുലർച്ചെ 12.23 വരെ 82 മിനിറ്റ് നേരമാണ് പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നത്. ഇന്ത്യയെ കൂടാതെ, ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണമാണ് ഇന്നലെ സംഭവിച്ചത്. ആദ്യത്തേത് മാര്‍ച്ചിലായിരുന്നു. 2028 ഡിസംബർ 31നാണ് ഇനി ഇന്ത്യയിൽ പൂർണചന്ദ്രഗ്രഹണം കാണാനാകുക. വടക്കേ അമേരിക്കയിലും, കിഴക്ക് തെക്കേ അമേരിക്കയിലും, പസഫിക്, അറ്റ്ലാന്‍റിക്, ഇന്ത്യൻ മഹാസമുദ്രം, യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ, ആഫ്രിക്ക, ആർട്ടിക്, അന്‍റാർട്ടിക്ക എന്നിവിടങ്ങളിലും ദൃശ്യമാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!