മമ്മൂട്ടിക്ക് ഇന്ന് 74-ാംപിറന്നാൾ

Share our post

നടൻ മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാൾ. മലയാളത്തിന്റെ പ്രിയനടൻ രോഗമുക്തനായി തിരിച്ച് വരുന്നതിന്റെ ആഹ്ലാദത്തിലാണ് ഇന്ന് പിറന്നാൾ ആഘോഷം. സഹപ്രവർത്തകരും ആരാധകരും പ്രിയതാരത്തിന് ജന്മദിനാശംസകൾ നേർന്ന് തുടങ്ങി. മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ നടത്തും. പ്രത്യേകിച്ച് ആഘോഷങ്ങൾ ഒന്നും ഇല്ലാതെയാണ് പിറന്നാൾ ദിനമെന്ന് മമ്മൂട്ടിയുടെ സന്തതസഹചാരിയായ എസ്. ജോർജ് പറഞ്ഞു. ചികിത്സാർഥം സിനിമയിൽ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ മമ്മൂട്ടി പൂർണ ആരോഗ്യവാൻ ആയെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. തിരിച്ചെത്തിയാൽ ഉടൻ മഹേഷ് നാരായണന്റെ പുതിയ ചിത്രത്തിൽ ചേരുമെന്ന് സൂചനയുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!