വളപട്ടണത്ത് കാർ നിർത്തി പുഴയിൽ ചാടിയയാളുടെ മൃതദ്ദേഹം കിട്ടി

കണ്ണൂർ: വളപട്ടണത്ത് കാർ നിർത്തി പുഴയിൽ ചാടിയ ആളുടെ മൃതദ്ദേഹം കണ്ടെത്തി. കീച്ചേരി സ്വദേശി ഗോപിനാഥിൻ്റെ (54) മൃതദ്ദേഹമാണ് ഇന്ന് ഉച്ചക്ക് വളപട്ടണം പാലത്തിന് സമീപത്തെ പുഴയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. വളപട്ടണം ഹൈവേ പാലത്തിനടുത്ത് കാർ ഗതാഗതക്കുരുക്കിൽ കുടുങ്ങിയപ്പോഴാണ് കാറിലുണ്ടായിരുന്ന ഗോപിനാഥ് പുഴയിൽ ചാടിയത്. ഇയാളുടെ കുടുംബക്കാർ കാറിലുണ്ടായിരുന്നു.