ഉളിക്കലിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ഉളിക്കൽ: എക്സൈസ് ഉളിക്കൽ പാറപ്പുറം ഭാഗത്ത് നടത്തിയ പരിശോധനയിൽ പാറപ്പുറം സ്വദേശിയായ പി. യു.അഖിൽ (27) എന്നയാളെ 3.001 ഗ്രാം മെത്താ ഫിറ്റാമിനുമായി അറസ്റ്റ് ചെയ്തു. ഇയാൾ മയക്കുമരുന്ന് വില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. ബാംഗ്ലൂരിൽ നിന്ന് എത്തിക്കുന്ന സിന്തറ്റിക് മയക്കു മരുന്നുകൾ ഉൾപ്പെടെ ചെറിയ പായ്ക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. പ്രതിയെ ഇന്ന് മട്ടന്നൂർ കോടതിയിൽ ഹാജരാക്കും.