ടൂറിസം ഓണാഘോഷ പരിപാടികൾക്ക് തുടക്കം: കലാപരിപാടികൾ ഇന്ന് മുതൽ

കണ്ണൂർ:സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന് സാംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് കണ്ണൂർ ടൗൺ സ്ക്വയറിൽ തുടക്കമായി. ഒൻപത് വരെ നീളുന്ന ആഘോഷത്തിന്റെ ഉദ്ഘാടനം നാലിന് വൈകിട്ട് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. ഇന്ന് ബുധനാഴ്ച: വൈകിട്ട് അഞ്ചിന് പഴയകാല ഗാനങ്ങൾ കോർത്തിണക്കി കലാഭവൻ ദിൽന അവതരിപ്പിക്കുന്ന ‘സ്മൃതിതൻ ചിറകിലേറി’, 5.40ന് ചെമ്പൈ സംഗീത ഭവൻ കണ്ണൂരിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് പുഷ്പ പ്രഭാകർ നയിക്കുന്ന സംഗീത കച്ചേരി, 6.40ന് ചരടുകുത്തി കോൽക്കളി. ഏഴിന് അതുൽ നറുകര നയിക്കുന്ന ഫോക്‌സന്ധ്യ.
വ്യാഴാഴ്ച: വൈകിട്ട് അഞ്ച് മുതൽ കലാ പരിപാടികൾ, ആറിന് സിനിമാ താരം ശ്രുതി ലക്ഷ്മിയുടെ നൃത്തനിശ, രാത്രി ഏഴിന് ഉദ്ഘാടന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, നടൻ പി പി കുഞ്ഞികൃഷ്ണൻ, റാനിയ റഫീക്ക് (ബാലതാരം, ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം) എന്നിവർ വിശിഷ്ടാതിഥികൾ. 7.30ന് നാടൻ പാട്ടുകളുടെ ദൃശ്യാവിഷ്കാരം, മുടിയാട്ടം, കാളകളി, പരുന്താട്ടം. രാത്രി ഒൻപതിന് ഡാൻസ് ഫ്യൂഷൻ.
വെള്ളിയാഴ്ച: ദിശ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ സംഗീത പരിപാടി, മ്യൂസിക് ഫ്യൂഷൻ, ആറിന് തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെയും ഭാരത ഭവന്റെയും നേതൃത്വത്തിൽ ജുമർ ഡാൻസ് (ഝാർഖണ്ഡ്), സൈല, റീന ഡാൻസ് (മധ്യപ്രദേശ്), അവദി ഹോളി( ഉത്തർപ്രദേശ്), ലാവണി ഡാൻസ് (മഹാരാഷ്ട്ര), ഗരഗലു (ആന്ധ്രപ്രദേശ്), പൂജാ കുനിത (കർണാടക), ദിമ്സ (തെലുങ്കാന), കരകാട്ടം രാത്രി ഏഴിന് ഇന്ത്യൻ മാംഗോ ട്രീ മാജിക്, ഇന്ത്യൻ സ്ട്രീറ്റ് മെന്റലിസം.എട്ടിന് സിനിമാ താരം മൃദുല വിജയ് നയിക്കുന്ന ശാസ്ത്രീയ നൃത്തം. 8.30ന് മ്യൂസിക്കൽ ഫ്യൂഷൻ. ശനിയാഴ്ച: വൈകിട്ട് അഞ്ചിന് മ്യൂസിക്കൽ ഫ്യൂഷൻ ഡ്രാമ, 6.20ന് നാടൻ കോൽക്കളി, 6.30ന് സെമി ക്ലാസിക്കൽ ഡാൻസ്, 6.40ന് ഭരതനാട്യം, 7.35ന് ഗസൽ അലോഷി പാടുന്നു.
ഞായറാഴ്ച: വൈകീട്ട് അഞ്ചിന് മ്യൂസിക് ഫ്യൂഷൻ, രാത്രി ഏഴിന് ഡാൻസ് നൈറ്റ്, രാത്രി എട്ടിന് സൂപ്പർ സ്റ്റേജ് മെഗാ ഷോ.
തിങ്കളാഴ്ച: വൈകീട്ട് അഞ്ചിന് സംഘനൃത്തം, 5.30ന് ഭിന്നശേഷി കുട്ടികളുടെ കലാ പരിപാടികൾ. രാത്രി ഏഴിന് ഫാഷൻ ഷോ, രാത്രി എട്ടിന് സിനിമാ പിന്നണി ഗായകർ ശ്രേയ ജയദീപ്, സിനോപ് രാജ് എന്നിവർ ചേർന്ന് നയിക്കുന്ന മ്യൂസിക്കൽ ബാൻഡ്.
ചൊവ്വാഴ്ച: വൈകിട്ട് അഞ്ചിന് കലാ പരിപാടികൾ, രാത്രി ഏഴിന് ഡാൻസ് നൈറ്റ്, എട്ടിന് മ്യൂസിക്കൽ ഷോ.