ഒട്ടേറെ അവസരം: 18 കാറ്റഗറികളിലേക്ക് പിഎസ്‍സി വിജ്ഞാപനം

Share our post

18 കാറ്റഗറികളിലേക്ക് പിഎസ്‌സി വിജ്ഞാപനം പുറത്തിറക്കും. ഗസറ്റ് തീയതി സെപ്തംബർ 15. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 10.

ജനറൽ റിക്രൂട്ട്‌മെന്റ് സംസ്ഥാന തലം

1. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ.

2. പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (എം എം വി)

3. പ്രിസൺ ആൻഡ് കറക്ഷണൽ സർവീസസിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ.

4. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ ട്രാഫിക് സൂപ്രണ്ട്.

5. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ എഞ്ചിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് 3.

6. സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ കോർപ്പറേഷൻ/ ബോർഡുകളിൽ അക്കൗണ്ടന്റ്/ ജൂനിയർ അക്കൗണ്ടന്റ്/ അക്കൗണ്ട്‌സ് അസിസ്റ്റന്റ്/ അക്കൗണ്ട്‌സ് ക്ലർക്ക്/ അസിസ്റ്റന്റ് മാനേജർ/ അസിസ്റ്റന്റ് ഗ്രേഡ് 2 തുടങ്ങിയവ.

7. സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ കോർപ്പറേഷൻ/ ബോർഡുകളിൽ അക്കൗണ്ടന്റ് ഗ്രേഡ് 2/ അക്കൗണ്ട്‌സ് ക്ലർക്ക്/ ജൂനിയർ അക്കൗണ്ടന്റ്/ സ്റ്റോർ അസിസ്റ്റന്റ് ഗ്രേഡ് 2.

ജനറൽ റിക്രൂട്ട്‌മെന്റ് ജില്ലാ തലം
8. മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) മലയാളം മീഡിയം (തസ്തിക മാറ്റം മുഖേന).

സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് സംസ്ഥാന തലം

9. കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (ടൈറ്റാനിയം ഡൈ ഓക്‌സൈഡ് പിഗ്മെന്റ് യൂണിറ്റ്) സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2 (വിമുക്ത ഭടൻമാർ മാത്രം പട്ടിക വർഗം).

സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ജില്ലാ തലം
10. കൊല്ലം ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടിക വർഗം).

11. തിരുവനന്തപുരം ജില്ലയിൽ എൻസിസി/ സൈനിക ക്ഷേമ വകുപ്പിൽ ക്ലർക്ക്-ടൈപ്പിസ്റ്റ് (വിമുക്ത ഭടൻമാർ മാത്രം പട്ടികജാതി/പട്ടിക വർഗം).

12. കണ്ണൂർ ജില്ലയിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ ട്രാക്ടർ ഡ്രൈവർ ഗ്രേഡ് 2 (പട്ടിക വർഗം).

എൻസിഎ റിക്രൂട്ട്‌മെന്റ് സംസ്ഥാന തലം

13. ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ എം) കേരള ലിമിറ്റഡിൽ) ബോയിലർ അറ്റൻഡന്റ് (പട്ടിക ജാതി).

14. കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ലിമിറ്റഡിൽ (കൺസ്യൂമർ ഫെഡ്) മാനേജർ ഗ്രേഡ് 2 (പാർട്ട് 2 സൊസൈറ്റി കാറ്റഗറി) (ഈഴവ/ തിയ്യ/ ബില്ലവ).

15. കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് അഗ്രകൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡിൽ (കെ എസ് സി എ ആർ ഡി ബാങ്ക്) അസിസ്റ്റന്റ് (പാർട്ട് 2 സൊസൈറ്റി കാറ്റഗറി) (വിശ്വകർമ്മ).

16. കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (മാർക്കറ്റ്‌ ഫെഡ്) മാർക്കറ്റിങ് മാനേജർ (ഫെർട്ടിലൈസർ) (പാർട്ട് 1 ജനറൽ കാറ്റഗറി) (ഈഴവ/ തിയ്യ/ ബില്ലവ).

17. കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷൻ ലിമിറ്റഡിൽ (ഹൗസ്‌ ഫെഡ്) ജൂനിയർ ക്ലർക്ക് (പാർട്ട് 2 സൊസൈറ്റി കാറ്റഗറി) (എൽസി/ എഐ).

എൻസിഎ റിക്രൂട്ട്‌മെന്റ് ജില്ലാ തലം

18. കൊല്ലം ജില്ലയിൽ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിൽ വുമൺ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) (പട്ടിക ജാതി).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!