കണ്ണൂർ നഗരത്തിൽ ഓണാഘോഷത്തിനിടെ വിദ്യാർഥികളുടെ കൂട്ടത്തല്ല്

Share our post

കണ്ണൂർ: നഗരത്തിലെ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളുടെ കൂട്ടത്തല്ല്. ഒരു വിദ്യാർത്ഥിയെ കൂട്ടം ചേർന്ന് മർദ്ദിക്കുന്നതിൻ്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. കോളേജ് ഓഫ് കൊമേഴ്സിലെ ബി.കോം രണ്ടാം വർഷ വിദ്യാർത്ഥി മുഴപ്പിലങ്ങാട് കെട്ടിനകം സ്വദേശി സൽമാനുൽ ഫാരിസിനാണ് മർദ്ദനമേറ്റത്. ശനിയാഴ്ച കോളേജിലെ ഓണാഘോഷ ദിവസമായിരുന്നു സംഭവം. മൂന്നാം വർഷ വിദ്യാർഥികളായ ഫഹദ്, അഫ്സൽ, അഭിനന്ദ്, വിഷ്ണു, റോഷൻ, ശാമിൽ എന്നിവർ ചേർന്നാണ് മർദ്ദിച്ചതെന്ന് ടൗൺ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. നാഭിക്ക് ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്ത സംഘം സഹപാഠികൾ നോക്കി നിൽക്കേയാണ് മർദിച്ചത്. പരിക്കേറ്റ സൽമാൻ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടുകയും ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!