കൊട്ടിയൂരിൽ ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു

കൊട്ടിയൂർ : ഓണത്തോടനുബന്ധിച്ച് കൊട്ടിയൂർ പാമ്പറപ്പാൻ അബുഹാജി ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ടൂർണ്ണമെൻ്റിൽ ആറ് ടീമുകൾ പങ്കെടുത്തു. ഫൈനലിൽ സജീവ് നായർ – രവികുമാർ ടീമിനെ പരാജയപ്പെടുത്തി റിജോയ് – വിനു സഖ്യം ജേതാക്കളായി. മികച്ച കളിക്കാരനായി പ്രജീഷിനെ തിരഞ്ഞെടുത്തു.പങ്കെടുത്ത ടീം അംഗങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. സമ്മാന ദാന ചടങ്ങ് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. സാജു മേൽപ്പനാം തോട്ടം അധ്യക്ഷനായി.
എം.എം.റിജോയ്, രാമകൃഷ്ണൻ, ടി.കെ.ബിജു, പ്രജീഷ്,രവികുമാർ വിനു മാസ്റ്റർ, സജീവ് നായർ, സാജോ, വിമൽ ഉണ്ണി,അഖിൽ മനോഹർ,അനീഷ് ചാക്കോ എന്നിവർ സംസാരിച്ചു.