കാന്തല്ലൂർ, വട്ടവട, ചതുരംഗപ്പാറ… ഓണക്കാലത്ത് ആനവണ്ടിയിൽ ചുറ്റിക്കറങ്ങാം

Share our post

മൂന്നാർ: ഓണക്കാലത്ത് പുതിയ ഉല്ലാസയാത്രാ സർവീസുകളുമായി മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിലെ ബജറ്റ് ടൂറിസം സെല്ലാണ് പുതിയ സർവീസുകൾ സംഘടിപ്പിക്കുന്നത്. കാന്തല്ലൂർ, വട്ടവട, ചതുരംഗപ്പാറ, ആനക്കുളം എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. ദിവസേന രാവിലെ 9-ന് മൂന്നാർ ഡിപ്പോയിൽനിന്ന് പുറപ്പെട്ട് വൈകീട്ട് 6-ന് തിരിച്ചെത്തും.വിനോദസഞ്ചാരികൾക്കായി റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് മൂന്നാറിൽ സർവീസ് നടത്തുന്നുണ്ട്. രാവിലെ 9, ഉച്ചയ്ക്ക് 12.30, വൈകീട്ട് 4 എന്നീ സമയങ്ങളിലാണ് ബസ് ഡിപ്പോയിൽനിന്ന് പുറപ്പെടുന്നത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെ പോകുന്ന ഡബിൾ ഡെക്കർ ബസ് ദേവികുളം, ലോക്ക് ഹാർട്, ഗ്യാപ്പ് റോഡ്, ആനയിറങ്ങൽ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് തിരിച്ചെത്തും. ബസിന്റെ താഴത്തെ നിലയിൽ യാത്ര ചെയ്യുന്നതിന് ഒരാൾക്ക് 200 രൂപയും മുകൾ നിലയിൽ 400 രൂപയുമാണ് ഇടാക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!