കണ്ണൂർ കീഴറയിലെ സ്ഫോടനം: അന്വേഷണം ക്രൈംബ്രാഞ്ചിന്; സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് ചാലാട് സ്വദേശി

കണ്ണപുരം: കീഴറയിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് ചാലാട് സ്വദേശി മുഹമ്മദ് ആഷാം. ചാലാട് സ്വദേശി അനൂപ് മാലിക്കാണ് വീട് വാടകക്ക് എടുത്ത് ഗുണ്ട് ഉൾപ്പെടെ സൂക്ഷിച്ചത്. അനൂപ് മാലിക്കിൻ്റെ ഭാര്യാ സഹോദരനാണ് മുഹമ്മദ് ആഷാം. ഒരാൾ കൂടി സ്ഫോടനസമയത്ത് വീട്ടിൽ ഉണ്ടായിരുന്നതായും വിവരം. നിരവധി കേസിൽ പ്രതിയായ അനൂപ് മാലിക്കിനായി വ്യാപക തിരച്ചിൽ ആരംഭിച്ചു. 2016ൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്.