അജൈവമാലിന്യ നിർമാർജനം ഇനി തലവേദനയാകില്ല

കണ്ണൂർ: ആഘോഷവേളകളിൽ കുമിഞ്ഞുകൂടുന്ന അജൈവമാലിന്യം എന്തുചെയ്യും എന്ന ആശങ്കയ്ക്ക് പരിഹാരമാകുന്നു. സംസ്ഥാനത്തുടനീളം ക്ലീൻ കേരള കമ്പനി നടപ്പാക്കുന്ന ‘ഇക്കോബാങ്ക്’ ജില്ലയിലും പ്രവർത്തനസജ്ജമായി. ക്ലീൻ കേരളയുടെ ജില്ല ആർഎഫ് സ്ഥിതിചെയ്യുന്ന വളപട്ടണം ഗോഡൗണിലാണ് ഇക്കോ ബാങ്ക് പ്രവർത്തിക്കുക. ജില്ലയിലെ 69 തദ്ദേശസ്ഥാപനങ്ങളിലും മാലിന്യനിർമാർജന പ്രവർത്തനങ്ങൾ നടത്തുന്നതിനൊപ്പം പുതിയ മാതൃക സൃഷ്ടിച്ച് മാലിന്യമുക്ത നവകേരളമെന്ന സ്വപ്നത്തിനായി കൈകോർക്കുകയാണ് ഇക്കോബാങ്ക് എന്ന ആശയത്തിലൂടെ ക്ലീൻ കേരള കമ്പനി. എന്താണ് ഇക്കോബാങ്കുകൾ വീടുകളിലും സ്ഥാപനങ്ങളിലും ആഘോഷങ്ങളിൽ ഉണ്ടാകുന്നതും പ്രത്യേക സാഹചര്യങ്ങളിൽ ഉണ്ടാകുന്നതുമായ അജൈവമാലിന്യം നേരിട്ട് കൈമാറാനുള്ള കേന്ദ്രങ്ങളാണ് ഇക്കോബാങ്കുകൾ പുനഃചംക്രമണം ചെയ്യാൻ സാധ്യമായവയ്ക്ക് മികച്ച വില നൽകിയും അല്ലാത്തവയ്ക്ക് ചെറിയ തുക ഈടാക്കിയുമാണ് പ്രവർത്തിക്കുന്നത്. ഭക്ഷണാവശിഷ്ടം, മെഡിക്കൽ മാലിന്യം, സാനിറ്ററി മാലിന്യം, അപകടകരമായ രാസവസ്തുക്കൾനിറച്ച കണ്ടെയ്നറുകൾ എന്നിവ ഇവിടെ സ്വീകരിക്കില്ല. അജൈവ മാലിന്യം വളപട്ടണം ഗോഡൗണിൽ നേരിട്ടെത്തി കൈമാറാം. ഫോൺ: 87147 43643, 99472 71856.