കണ്ണൂർ ജില്ലയിലെ മികച്ച ഹരിത കർമ സേനക്ക് അവാർഡ് ; അപേക്ഷിക്കാം

കണ്ണൂർ: ജില്ലയിലെ മികച്ച ഹരിതകർമ സേനയ്ക്ക് ടെക്നീഷ്യൻസ് ആൻഡ് ഫാർമേഴ്സ് കോഡിനേഷൻ സൊസൈറ്റി (ടാഫ്കോസ്) ഏർപ്പെടുത്തിയ സി കൃഷ്ണൻ സ്മാരക പുരസ്കാരത്തിനും കാഷ് അവാർഡിനും അപേക്ഷ ക്ഷണിച്ചു. 2024 ഒക്ടോബർ രണ്ട് മുതൽ 2025 ജൂലായ് 31 വരെ ഹരിതകർമ സേന കൺസോർഷ്യം നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. 15,000 രൂപയും പ്രത്യേക ശില്പവും അടങ്ങിയതാണ് പുരസ്കാരം. താത്പര്യമുള്ള ഹരിതകർമ സേന കൺസോർഷ്യം ടീം അപേക്ഷകൾ സെപ്റ്റംബർ ഒന്നിന് വൈകിട്ട് അഞ്ചിനകം നൽകണം. ഇ-മെയിൽ: tafcosmlptm@gmail.com. ഫോൺ: 9400 947 794, 9446 095 061.