15-കാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ കേസിൽ 33 വർഷം തടവ്

കണ്ണൂർ : 15 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികനെ 33 വർഷം തടവിനും 31,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. ചെട്ടിയഞ്ചാലിലെ സി. മോഹനനെ(69) യാണ് കണ്ണൂർ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ ജഡ്ജി എം.ടി. ജലജറാണി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഏഴുമാസംകൂടി തടവ്ശിക്ഷ അനുഭവിക്കണം. 2018 എപ്രിൽ 26 നാണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയുടെ ജനനത്തീയതി മോഹനന്റെ സ്ഥാപനം വഴി തിരുത്താനായി സമീപിച്ചപ്പോൾ മുരിങ്ങേരി ആലക്കൽ റോഡിലെ സ്ഥാപനത്തിൽവെച്ച് മോഹനൻ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു കേസ്. ചക്കരക്കൽ ഇൻസ്പെക്ടർ കെ.വി. പ്രമോദൻ, എസ്ഐ സുമേഷ് എന്നിവരാണ് കേസ് അന്വേക്ഷിച്ചത്. പ്രോസിക്യുഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ കെ.പി. പ്രീതകുമാരി, ഭാസുരി എന്നിവർ ഹാജരായി.