ഓണം അവധി: ചെന്നൈയിൽ നിന്ന് കണ്ണൂരിലേക്ക് നാളെ പ്രത്യേക തീവണ്ടി; കണ്ണൂരിൽ നിന്ന് ബെംഗളൂരു സർവീസും

Share our post

ചെന്നൈ: ഓണം അവധിക്കാലത്തെ യാത്രത്തിരക്ക് പരിഗണിച്ച് ഓഗസ്റ്റ് 28-ന് ചെന്നൈയില്‍നിന്ന് കണ്ണൂരിലേക്ക് പ്രത്യേക തീവണ്ടി ഓടിക്കും. 29-ന് കണ്ണൂരില്‍നിന്ന് ബെംഗളൂരുവിലേക്കും 30-ന് തിരിച്ചും പ്രത്യേക വണ്ടിയുണ്ട്. വ്യാഴാഴ്ച രാത്രി 11.55-ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന വണ്ടി (06009) വെള്ളിയാഴ്ച രാവിലെ 9.32-ന് പാലക്കാട്ടും 11.50-ന് കോഴിക്കോട്ടും എത്തും. ഉച്ചയ്ക്ക് രണ്ടിനാണ് കണ്ണൂരിലെത്തുക. റിസര്‍വേഷന്‍ ബുധനാഴ്ച രാവിലെ തുടങ്ങി. കണ്ണൂരില്‍നിന്നുള്ള പ്രത്യേക തീവണ്ടി (06125) ഓഗസ്റ്റ് 29-ന് രാത്രി 11.30-ന് പുറപ്പെടും. ശനിയാഴ്ച രാവിലെ 11-ന് ബെംഗളൂരുവിലെത്തും. തിരിച്ചുള്ള വണ്ടി (06126) ശനിയാഴ്ച രാത്രി 7.00-ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 7.15-ന് കണ്ണൂരെത്തും.

കൊല്ലം-താംബരം വണ്ടിയുടെ സമയം മാറുന്നു

ചെന്നൈ: കൊല്ലത്തുനിന്ന് താംബരത്തേക്കുള്ള പ്രതിദിന തീവണ്ടിയുടെ(16102) സമയം സെപ്റ്റംബര്‍ ഒന്നുമുതല്‍ മാറും. ഉച്ചയ്ക്ക് 12-ന് കൊല്ലത്തുനിന്ന് പുറപ്പെട്ടിരുന്ന വണ്ടി ഇനി വൈകീട്ട് നാലിനാണ് പുറപ്പെടുക. അടുത്തദിവസം രാവിലെ 7.30-ന് താംബരത്തെത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!