ബോണസ് തര്‍ക്കത്തിന് പരിഹാരം

കണ്ണൂർ: ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ 2024-25 വര്‍ഷത്തെ ബോണസ്, മാസ ശമ്പളം 7000 രൂപ പരിധി വെച്ച് 20 ശതമാനവും ഇതിന് പുറമെ മുഴുവന്‍ ജീവനക്കാര്‍ക്കും 700 രൂപ എക്‌സ്‌ഗ്രേഷ്യയായി നല്‍കാനും ജില്ലാ ലേബര്‍ ഓഫീസര്‍ എ.കെ ജയശ്രീയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തൊഴിലാളി – തൊഴിലുടമ യോഗത്തില്‍ തീരുമാനമായി. ടി.കെ പുരുഷോത്തമന്‍, സി.പി അലികുഞ്ഞി, എം പ്രമോദ്, സുരേഷ് ജി നായര്‍, ദീപക്, രാധാകൃഷ്ണന്‍, പി.സി ശിവദാസ്, എന്‍ രാധാകൃഷ്ണന്‍, കെ.പി സഹദേവന്‍, വി.പി ബാലകൃഷ്ണന്‍, പി കൃഷ്ണന്‍, എം.കെ സുജിത്ത്, വി.കെ രേഷ്മ, പി.പി രാജേഷ്, പ്രസൂണ്‍ ബാബു, സി.എം മുക്ത, നദാഷ ടെറന്‍സ്, സി സൈനുദ്ദീന്‍, എച്ച് സ്മിത, ടി വിജയകുമാര്‍, പി.പി അനില്‍ കുമാര്‍, എന്‍ സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.