ഓണത്തിന് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ മേള

കണ്ണൂർ: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പല്‍ കോര്പറേഷൻ എന്നിവ ചേർന്ന് പള്ളിക്കുന്ന് കൃഷ്ണ മേനോന് സ്മാരക ഗവ. വനിത കോളേജില്‍ 30ന് രാവിലെ ഒന്‍പത് മുതല്‍ തൊഴില്‍ മേള നടത്തും. മേളയില്‍ പ്രാദേശിക സംരംഭകര്‍ ഉള്‍പ്പെടെ ജില്ലയിലെ അൻപതിൽ അധികം കമ്പനികള്‍ പങ്കെടുക്കും. അന്നേദിവസം രാവിലെ ഒൻപത് മുതൽ തത്സമയ രജിസ്ട്രേഷൻ ഉണ്ടാകും. മേളക്ക് മുന്നോടിയായി ഗ്രാമ പഞ്ചായത്തിൽ തൊഴില്‍ അന്വേഷകരുടെ യോഗം നടക്കും.