ബിഎസ്‌സി നഴ്‌സിംഗ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസ്: ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്‍റ് 27 ന്

2025-26 അധ്യയന വർഷത്തെ ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സിനും, പുതിയതായി ഉൾപ്പെടുത്തിയ അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ആഗസ്റ്റ് 27 ന് നടക്കും. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ആഗസ്റ്റ് 26 വൈകിട്ട് 4 വരെ ഓൺലൈനായി പുതിയ കോഴ്‌സ്/കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസ് അടച്ച് അതത് കോളേജുകളിൽ ആഗസ്റ്റ് 30 നകം പ്രവേശനം നേടേണ്ടതുണ്ട്. മുൻ അലോട്ട്‌മെന്റുകൾ വഴി പ്രവേശനം നേടിയവർക്ക് ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കുന്നതിന് നിരാക്ഷേപപത്രം (എൻഒസി) സമർപ്പിക്കേണ്ട ആവശ്യമില്ല. കൂടുതൽ വിവരങ്ങൾക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് , 0471-2560361, 362, 363, 364 എന്നീ നമ്പരുകളിലോ ബന്ധപ്പെടാം.