വാഹന ഉടമകൾ ശ്രദ്ധിക്കുക: ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ പരിവാഹൻ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം

Share our post

തിരുവനന്തപുരം: വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിലും (ആർ.സി) ഡ്രൈവിങ് ലൈസൻസിലും ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യണമെന്ന സന്ദേശം വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത് ഈ അടുത്താണ്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പേരിലാണ് വാഹന ഉടമകൾക്കും ലൈസൻസ് ഉടമകൾക്കും വ്യാപകമായി സന്ദേശമെത്തുന്നത്. അതേസമയം മൊബൈൽ ഫോണുകളിൽ ലഭിക്കുന്ന ഈ സന്ദേശം തട്ടിപ്പാണോ എന്ന് ചിലർ സംശയിക്കുന്നുണ്ട്. എന്നാൽ, ഈ സന്ദേശം വ്യാജമല്ലെന്നും ഔദ്യോഗികമാണെന്നും കേരള മോട്ടോർ വാഹന വകുപ്പ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. വാഹന ഉടമകളും ലൈസൻസ് ഉടമകളും തങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ പരിവാഹൻ പോർട്ടലിൽ (parivahan.gov.in) അപ്ഡേറ്റ് ചെയ്യണമെന്നാണ് നിർദേശം. ഈ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ മൊബൈൽ നമ്പർ ചേർക്കാനോ അപ്ഡേറ്റ് ചെയ്യാനോ സാധിക്കൂ. പോർട്ടലിൽ നേരിട്ട് അപ്ഡേറ്റ് ചെയ്യാൻ കഴിയാത്തവർക്ക് അക്ഷയ, ഇ-സേവാ കേന്ദ്രങ്ങൾ വഴിയും ഈ സേവനം ലഭ്യമാണ്. എന്നാൽ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ വിവരങ്ങൾ കൈമാറാവൂ എന്നത് ശ്രദ്ധിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അനൗദ്യോഗിക സന്ദേശങ്ങളോ ലിങ്കുകളോ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!