കേളകം ഫെസ്റ്റിന് തുടക്കമായി

കേളകം : പഞ്ചായത്ത് നടത്തുന്ന കേളകം ഫെസ്റ്റിന് തുടക്കമായി. പരിസ്ഥിതി പ്രവർത്തകൻ വി. സി.ബാലകൃഷ്ണൻ ഉദ് ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം മൈഥിലി രമണൻ, കേളകം പഞ്ചായത്ത് മെമ്പർമാരായ സജീവൻ പാലുമ്മി, സുനിത വാത്യാട്, വിവിധ രാഷ്ട്രീയ, സംഘടന നേതാക്കളായ സന്തോഷ് ജോസഫ് , കെ.പി.ഷാജി, പി.ജി.സന്തോഷ്, ജോർജ് വാളുവെട്ടിക്കൽ, ജോൺ പടിഞ്ഞാലിൽ, ബോബി വയലിൻ, രാജൻ കൊച്ചിൻ ,സ്റ്റാനി തട്ടാപറമ്പിൽ , വി.ആർ.രവീന്ദ്രൻ, എം.എസ്.തങ്കച്ചൻ ,കേളകം ഫെസ്റ്റ് സംഘാടക സമിതി ഭാരവാഹികളായ ടി.കെ. ബാഹുലേയൻ , പി.എം.രമണൻ എന്നിവർ സംസാരിച്ചു. ഫെസ്റ്റിൻ്റെ ഭാഗമായി അമ്യൂസ്മെന്റ് പാർക്ക് , വിപണന സ്റ്റാളുകൾ , ഫുഡ്കോർട്ട്, സ്റ്റേജ് കലാപരിപാടികൾ,വിവിധ മത്സരങ്ങൾ , വയോജന നടത്ത മൽസരം, വയോജന കലോത്സവം, കലാപ്രവർത്തക സംഗമം, പരിസ്ഥിതി പ്രവർത്തകസംഗമം, ഷട്ടിൽ ടൂർണ്ണമെന്റ്, അംഗൻവാടി കലോത്സവം, വനിതോത്സവം, ഫുട്ബോൾ, ഉന്നതി നിവാസികളുടെ കലോത്സവം, ഗാനമേള, റിയാലിറ്റി ഷോ, ഇശൽസന്ധ്യ, ഡാൻസ്,വനിതകളുടെ കലാപരിപാടികൾ, ബോഡീ ഷോ, ഗസൽസന്ധ്യ, ഗോത്രതാളം തുടങ്ങിയവ ഉണ്ടാവും.