തലശ്ശേരി നഗരത്തിലെ ഓണത്തിരക്ക് നിയന്ത്രിക്കാന്‍ നടപടിയുമായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി

Share our post

തലശ്ശേരി: തലശ്ശേരി നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.എം ജമുനറാണി ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഓണത്തോടനുബന്ധിച്ചുള്ള നഗരത്തിലെ തിരക്കുകള്‍ നിയന്ത്രിക്കാന്‍ പൂക്കച്ചവടത്തിനായി സ്റ്റേഡിയം പരിസരം ഉപയോഗിക്കാന്‍ യോഗത്തില്‍ തീരുമാനമായി. പഴയ ബസ്സ് സ്റ്റാന്റിലെ പൂക്കച്ചവടം പൂര്‍ണമായും നിരോധിക്കും. നിലവില്‍ തെരുവ് കച്ചവടം നിരോധിച്ച എന്‍ സി സി റോഡ്, എം ജി റോഡ് എന്നിവിടങ്ങളിലും കച്ചവടം അനുവദിക്കില്ല. ഓണത്തിരക്ക് നിയന്ത്രിക്കാന്‍ അവധിക്കാലത്ത് സ്‌കൂള്‍ ഗ്രൗണ്ടുകള്‍ പാര്‍ക്കിങ്ങിനായി പ്രയോജനപ്പെടുത്തും. അനധികൃത പാര്‍ക്കിങ്ങിനെതിരെ കര്‍ശന നടപടി ‘ സ്വീകരിക്കും. തിരക്കുള്ള പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ വ്യാപാരികളുടെ സഹകരണത്തോടെ സെക്യൂരിറ്റി ഗാര്‍ഡുകളെ ഏര്‍പ്പാടാക്കാനും സ്വകാര്യ പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ പരമാവധി പ്രോത്സാഹിപ്പിക്കാനും യോഗം തീരുമാനിച്ചു. അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യും. നഗരസഭ നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ കൂടുതല്‍ അളവില്‍ പരസ്യങ്ങള്‍ ഉണ്ടെങ്കില്‍ ട്രാഫിക് സൂചനാബോര്‍ഡുകളും നീക്കംചെയ്യും. തലശ്ശേരി നഗരസഭാ പരിധിയില്‍ സ്ഥിരതാമസമുള്ള, നിലവില്‍ അപേക്ഷിച്ചിട്ടുള്ളവരുടെ ടി എം സി നമ്പറുകളുടെ നടപടി ക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിച്ച് ഓട്ടോകള്‍ക്ക് നമ്പര്‍ കൊടുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. വൈസ് ചെയര്‍മാന്‍ എം.വി ജയരാജന്‍, നഗരസഭ സെക്രട്ടറി എന്‍ സുരേഷ് കുമാര്‍, ആര്‍ ടി ഒ, പോലീസ്, റവന്യൂ, പി ഡബ്ല്യു ഡി, ട്രാഫിക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!