മാറ്റിവെച്ച പി.എസ്.സി പരീക്ഷകൾ 25ന്

കണ്ണൂർ: കേരള പി എസ് സി ജൂലൈ 23 ന് നടത്താനിരുന്ന സെക്കൻഡ് ഗ്രേഡ് ഓവർസിയർ/ ഡ്രാഫ്റ്റ്‌സ്മാൻ(സിവിൽ) ഇൻ പബ്ലിക് വർക്‌സ്/ ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പർ 008/2024), ഓവർസീർ ഗ്രേഡ് മൂന്ന് (സിവിൽ) ഇൻ ഇറിഗേഷൻ (കാറ്റഗറി നമ്പർ 293/2024), ട്രേസർ ഇൻ കേരള സ്റ്റേറ്റ് ഡെവലപ്‌മെന്റ് കോർപറേഷൻ ഫോർ എസ് സി/ എസ് ടി ലിമിറ്റഡ് (കാറ്റഗറി നമ്പർ 736/2024) തസ്തികയിലേക്കുള്ള ഒ എം ആർ പരീക്ഷ ആഗസ്റ്റ് 25 ന് രാവിലെ 7.15 മുതൽ 9.15 വരെ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. പരീക്ഷാ കേന്ദ്രത്തിലോ സമയക്രമത്തിലോ മാറ്റമില്ല. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ ലഭ്യമാക്കിയ പഴയ തീയതിയിലെ ഹാൾ ടിക്കറ്റുമായി അനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ എത്തണം. ഫോൺ: 0497 2700482.