മട്ടന്നൂരിൽ ബൈപ്പാസ് റോഡ് തുറന്നു

മട്ടന്നൂർ: മട്ടന്നൂരിൽ ഇരിട്ടി റോഡിൽ നിന്ന് ഇരിക്കൂർ റോഡിലേക്ക് പ്രവേശിക്കുന്ന ബൈപ്പാസിന്റെ ഉദ്ഘാടനം നടത്തി. റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഇന്ന് മുതൽ ഒഴിവാക്കും.ഇരിട്ടി ഭാഗത്ത് നിന്നു തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന എല്ലാ ചെറുകിട വാഹനങ്ങളും മിനി ബൈപ്പാസ് വഴി പോകണം. വലിയ വാഹനങ്ങൾ മാത്രമാണ് കണ്ണൂർ റോഡിൽ നിന്ന് ഇരിക്കൂർ റോഡിലേക്ക് പ്രവേശിക്കേണ്ടത്. കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന ചെറുകിട വാഹനങ്ങൾ കണ്ണൂർ റോഡിൽ നിന്ന് തന്നെ ഇരിക്കൂർ ഭാഗത്തേക്ക് പോകണം.