കെഎസ്ആർടിസിയുടെ നെഹ്‌റു ട്രോഫി വള്ളംകളി പാക്കേജ്

Share our post

കണ്ണൂർ: ഓണത്തിന് മുന്നോടിയായി വ്യത്യസ്ത യാത്രാനുഭവം ഒരുക്കാൻ കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ. പ്രധാനമായി നെഹ്‌റു ട്രോഫി വള്ളംകളി കാണാനുള്ള അവസരമാണ്. വള്ളംകളിയുടെ ടിക്കറ്റ് സഹിതമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നും ആവശ്യാനുസരണം ചാർട്ടേഡ് ബസ് ഒരുക്കി നെഹ്രു ട്രോഫി റോസ് കോർണർ, വിക്ടറി ലൈൻ എന്നീ കാറ്റഗറിയിലാണ് പ്രവേശനം. 29-ന് രാത്രി എട്ടിന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച പുലർച്ചെ ആലപ്പുഴയിൽ എത്തിച്ചേരും. തുടർന്ന് നെഹ്‌റു ട്രോഫി വള്ളംകളി ആസ്വദിച്ചതിന് ശേഷം അന്നേ ദിവസം രാത്രി ആലപ്പുഴയിൽ താമസിച്ച്‌ ഞായറാഴ്ച രാവിലെ അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങളും മലക്കപ്പാറയുടെ കാനന ഭംഗിയും ആസ്വദിച്ച്‌ തിങ്കളാഴ്ച രാവിലെ ആറിന് കണ്ണൂരിൽ എത്തിച്ചേരുന്ന രീതിയിലാണ് ക്രമീകരണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!